Monday, November 19, 2007

ധര്‍മ്മം എന്നാല്‍ എന്ത്?

ധൃഞ് ധാരണപോഷണയോഃ എന്ന ധാതുവില്‍നിന്നും നിഷ്പന്നമാവുന്ന പദം. ലോകത്തിന്‍റെ നിലനില്‍പ്പിനും മനുഷ്യജീവിതത്തിന്‍റെ ലക്ഷിയപ്രാപ്തിക്കും വേണ്ടി നാമെല്ലാം ധരിക്കേണ്ടുന്ന മൂല്യങ്ങളുടെ ആകെത്തുകയ്ക്ക് ധര്‍മ്മമെന്ന് പറയാം (ധാരണാദ് ധര്‍മ്മ). അതുപോലെ വ്യത്യസ്ത ഗുണഘടനകളോടും സ്വഭാവവിശേഷങ്ങളോടും കൂടിയ നാ‍മൊക്കെയും യാതൊന്നിലാണോ ഒന്നായി, ഒരു സമൂഹമായി നിലനിര്‍ത്തപ്പെടുന്നത് അതാകുന്നു ധര്‍മ്മം. (ധ്രിയതേ അനേന ഇതി ധര്‍മ്മ)
ധര്‍മ്മത്തിന്‍റെ അടിസ്ഥാനം വേദമാകുന്നു. വേദോഖിലോ ധര്‍മ്മമൂലം എന്നു മനുസ്മൃതി. വേദത്തിന്‍റെ അടിസ്ഥാനത്തിലുള്ള ധര്‍മ്മമാകുന്നു വൈദികധര്‍മ്മം. ഒരിക്കലും നശിക്കാത്തതിനാല്‍ ഇതിനെ സനാതനധര്‍മ്മം എന്നു പറയുന്നു. ഈ സനാതനധര്‍മ്മം തന്നെയാണ് ഹിന്ദുധര്‍മ്മം എന്നറിയപ്പെടുന്നത്. ഹിന്ദുക്കള്‍ എന്നുവിളിക്കപ്പെട്ടത് ഭാരതത്തിലെ ജനതയാണ്.
വടക്ക് ഹിമാലയം മുതല്‍ തെക്ക് ഇന്ദു സമുദ്രം വരെയുള്ള ഭൂഭാഗത്തിന് ഹിന്ദുസ്ഥാനം എന്നു പറയുന്നു. ഹിന്ദുസ്ഥാനത്ത് വസിക്കുന്നവര്‍ ഹിന്ദുക്കളായും അറിയപ്പെടുന്നു. ഇപ്രകാരമാണ് ആ പേര് വന്നതെന്ന് ഒരു പക്ഷം. അതല്ല സിന്ധുനദിയോടനുബന്ധിച്ച് വസിച്ച ജനവിഭാഗങ്ങളാണ് ഹിന്ദുക്കളെന്നു വിളിക്കപ്പെട്ടതെന്ന് വേറൊരുപക്ഷം. ഏതായാലും വൈദികധര്‍മ്മത്തില്‍ വസിക്കുന്നവരെയാണ് ഹിന്ദുക്കള്‍ എന്നു പറയുമ്പോള്‍ നാം വിവക്ഷിക്കുന്നത്. അങ്ങനെ ഭാരതത്തില്‍-ഹിന്ദുസ്ഥാനത്തില്‍ പ്രചരിച്ചതും ഇവിടെ നിന്നും ലോകമാസകലം പ്രസരിച്ചതുമായ വൈദികധര്‍മ്മത്തെ നാം ഹിന്ദു ധര്‍മ്മം എന്നുപറയുന്നു.

4 comments:

അങ്കിള്‍ said...

ബൂലോഗത്തേക്ക്‌ സ്വാഗതം

ബൂലോഗത്തെ ബ്ലോഗര്‍മാര്‍ എഴുതുന്ന പോസ്റ്റുകളുടെ സംക്ഷിപ്ത വിവരണം ഒരിടത്ത്‌ കൊണ്ടുവന്ന്‌
പ്രദര്‍ശിപ്പിക്കുന്നത്‌ ബ്ലോഗ്ഗ്‌ അഗ്രിഗേറ്റേര്‍സ്‌ ആണ്‌.

തനിമലയാളം,
ചിന്ത
മുതലായവയാണ്‌ ബൂലോഗത്തിലെ ആദ്യ പോസ്റ്റ്‌-അഗ്രിഗേറ്ററുകള്‍. ഇതുവഴിയാണ് കൂടുതല്‍ വായനക്കാരും നമ്മുടെ പോസ്റ്റുകളില്‍ എത്തുന്നത്‌.

മലയാളം ബ്ലോഗ്‌റോള്‍,ടെക്നോരതി,കേരള ബ്ലോഗ്‌ റോള്‍ എന്നിവയെല്ലാം പിന്നീടുണ്ടായ ബ്ലോഗ്‌ അഗ്രിഗേറ്ററുകളാണ്‌.

തനിമലയാളത്തിലും, ചിന്ത.കോമിലും പ്രദര്‍ശിപ്പിക്കുവാന്‍ പ്രത്യേകിച്ച്‌ നമുക്കൊന്നും ചെയ്യുവാനില്ല.
എന്നാല്‍ മറ്റുള്ളവയിലെല്ലാം അങ്ങനെയല്ല. അവിടം സന്ദര്‍ശിച്ച്‌ അപേക്ഷിക്കണം.

അതുപോലെ പോസ്റ്റുകളില്‍ രേഖപ്പെടുത്തുന്ന പ്രതികരണങ്ങളെ പ്രദര്‍ശിപ്പിക്കുന്ന ഒരു പൊതുസ്ഥലമാണ്‌
കമന്റ്‌ അഗ്രിഗേറ്റര്‍.മറുമൊഴി ഇത്തരത്തിലൊന്നാണ്‌. ഇതുവഴിയും ധാരാളം വായനക്കാര്‍ നമ്മുടെ പോസ്റ്റുകള്‍ തേടിയെത്താറുണ്ട്‌. ബ്ലോഗ്‌ സെറ്റിങ്ങ്സില്‍ ഒരു ചെറിയ മാറ്റം
വരുത്തിയാല്‍ താങ്കളുടെ ഈ പോസ്റ്റില്‍ വരുന്ന കമന്റുകളും മറുമൊഴിയിലോട്ടെത്തും.

അഞ്ഞലിലിപിയെപ്പറ്റി ഇതിനകം അറിഞ്ഞു കാണും.കെവിന്‍ നമുക്ക്‌വേണ്ടി ഉണ്ടാക്കിയതാണത്‌.
സിബുവിന്റെ 'വരമൊഴി എഡിറ്റര്‍' ഉപയോഗിച്ചാണ്‌ ഇന്റര്‍നെറ്റിന്‌ വെളിയിലായിരിക്കുമ്പോള്‍
(offline) ഞാന്‍ മലയാളം എഴുതി സേവ്‌ ചെയ്തു വയ്ക്കുന്നത്‌.
ഇന്റര്‍നെറ്റിലായിരിക്കുമ്പോള്‍ (online) നേരിട്ട്‌ മലയാള അക്ഷരങ്ങള്‍ എഴുതുവാന്‍
പെരിങ്ങോടന്റെ 'മൊഴി കീമാന്‍' ഉപയോഗിക്കുന്നതാണ്‌ കൂടുതല്‍ സൗകര്യം.
ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെയൊക്കെപറ്റിയുള്ള വിശദവിവരങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭിക്കും.

ഗൂഗിള്‍ ഇന്‍ഡിക്‌ട്രാന്‍സ്ലിറ്ററേഷന്‍ ആണ്‌ മലയാളമെഴുതാനുള്ള ആധുനിക സംവിധാനം. താങ്കള്‍ക്ക്‌ തീര്‍ചയായും ശ്രമിച്ചുനോക്കാവുന്നതാണിതും.
ഇതാ ഇവിടം സന്ദര്‍ശിച്ചാല്‍ ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചനടന്നത്‌ വായിക്കാം.

താങ്കളുടെ ഈ ബ്ലോഗിന്റെ സെറ്റിങ്ങ്സിനെപറ്റി കൂടുതല്‍ അറിയണമെന്നുണ്ടോ?.
താഴെകൊടുത്തിരിക്കുന്ന മേല്‍വിലാസങ്ങളില്‍ സമയം കിട്ടുമ്പോള്‍ പോയി തപ്പിനോക്കൂ.
നവാഗതരെ ഇതിലെ ഇതിലെ
മലയാളത്തില്‍ എങ്ങനെ ബ്ലോഗാം

താങ്കളുടെ വരവും പ്രതീക്ഷിച്ച്‌ അറിവിന്റെ ആര്‍ഭാടമാണവിടെ തയ്യാറായിരിക്കുന്നത്‌.
തങ്കള്‍ ഉണ്ടാക്കിക്കഴിഞ്ഞ ഈ ബോാഗിനെ കൂടുതല്‍ മിനുക്കിപണിയണമെന്നാഗ്രിക്കുന്നുണ്ടോ. നമ്മുടെ
ഹരീHaree യുടെ സാങ്കേതികം എന്ന ബ്ലോഗ്ഗില്‍ ധാരാളം കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്‌.

നവാഗതരെ മാത്രം ഉദ്ദേശിച്ച്‌ നമ്മുടെ കേരളാ ഫാര്‍മര്‍ വഴികാട്ടി എന്നൊരു പ്രത്യേക ബ്ലോഗ്‌ തന്നെ തുടങ്ങിയിട്ടുണ്ട്‌. മേല്‍പ്പറന്‍ഞ്ഞ്‌ എല്ലാകാര്യങ്ങളും അവിടെയും കാണാം.

സ്വതന്ത്ര സോഫ്റ്റ്‌ വെയറിനെകുറിച്ചുകൂടി രണ്ട്‌ വാക്ക്‌ പറയാതെ നിര്‍ത്തിയാല്‍ അപരാധമായിരിക്കും.
ഇതാ ഇവിടെ പോയി വായിച്ചാല്‍ മതി. സ്വതന്ത്രസോഫ്‌റ്റ്‌ വെയറിനെ പറ്റി നെരത്തേ നാം മനസ്സിലാക്കിയ പലതുംശരിയായിരുന്നില്ലെന്ന്‌ മനസ്സിലാകും.

ബ്ലോഗര്‍മാരുടെ ഇടയില്‍ മലയാളം കടന്നുവന്ന ചരിത്രം അറിയണമെന്നുണ്ടോ. വളരെ രസകരമാണ് വായിക്കാന്‍. ശോണിമയുടെ
ഈ ബ്ലോഗില്‍ചെന്ന്‌ ദേവന്റേയും, വിശ്വപ്രഭ യുടെയും കമന്റുകള്‍ വായിക്കുക.

മേല്‍പ്പറഞ്ഞതില്‍ ഏതെങ്കിലും കാര്യം നിങ്ങള്‍ക്ക്‌ പ്രയോജനപ്പെട്ടെങ്കില്‍ ഞാന്‍ ധന്യനായി.

ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ്‌ വഴി ബൂലോഗത്തോട്‌
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും.

Happy blogging!!

കയ്യെഴുത്ത് said...

നന്ദി
താങ്കളെപ്പോലുള്ളവരാണ് ബൂലോകത്തെ കൂടുതല്‍ മനോഹരമാക്കുന്നത്.
ഞങ്ങളെപ്പോലുള്ള തുടക്കക്കാര്‍ക്ക് താങ്കളുടെ നിര്‍ദ്ദേശം കൂടുതല്‍ സഹായകരമാകും.
സ്നേഹത്തോടെ,
മിനീഷ്

താരാപഥം said...

അങ്കിളിന്റെ കമന്റ്‌ വളരെ ഉപകാരപ്രദമായി.

സനാതനനോട്‌ ഒരു കാര്യം ചോദിക്കട്ടെ. വൈദികധര്‍മ്മം, സനാതനധര്‍മ്മം, പിന്നെ ഭാരതീയര്‍ എന്നും അറിയപ്പെട്ടുതുടങ്ങി. പിന്നീട്‌ "ഹിന്ദുക്കള്‍" എന്ന് വിളിച്ചുതുടങ്ങിയത്‌ എന്നുമുതലാണെന്ന് അറിയാന്‍ കഴിയുമോ? വേദ ഇതിഹാസ കാവ്യങ്ങളിലൊന്നിലും ഉണ്ടാവാനിടയില്ല എന്നാണ്‌ കേട്ടിട്ടുള്ളത്‌.

കയ്യെഴുത്ത് said...

പ്രിയ താരാപഥം,
ഹിന്ദു എന്ന പദം ഭാരതീയമല്ലല്ലോ..
അതിനാല്‍ തന്നെ ഹിന്ദു/ഹിന്ദു ധര്‍മ്മം എന്ന പദം വൈദേശികാധിനിവേശത്തിന് ശേഷമോ ആല്ലെങ്കില്‍ വിദേശീയരുമായുള്ള കൊടുക്കല്‍ വാങ്ങലുകളില്‍ വന്നു ചേര്‍ന്നതോ ആയിരിക്കാം.

ബ്ലോഗ് സന്ദര്‍ശിച്ചതിന് നന്ദി.
അഭിപ്രാ‍യങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക...

സ്നേഹത്തോടെ,
മിനീഷ്